Thursday, June 18, 2015

മുഖ്യമന്ത്രിയുടെ ഊര് സന്ദർശനം കപട പ്രചരണമെന്ന് ആദിവാസികൾ

അരുവിക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോട്ടൂർ ആദിവാസി കോളനി സന്ദർശിച്ചുവെന്ന് പറയുന്നത് കപട പ്രചരണമെന്ന് കാട്ടുമൂപ്പൻ മലങ്കാണിയും ഭാര്യ നീലമ്മയും പറയുന്നു. ഊരിലേക്ക് ഉള്ള കാനന പാത തുടങ്ങുന്നിടത്ത് വന്നിരുന്ന് കപ്പയും ചമ്മന്തിയും കഴിച്ചു മടങ്ങിയത് അല്ലാതെ, കാടിന്റെ മക്കളുടെ വേദന അറിയാനോ പട്ടണികോലങ്ങൾ പാർക്കുന്ന ഉൾവനത്തിലെ ആദിവാസി കുടിലുകൾ കാണാനോ മുഖ്യമന്ത്രിക്ക് സമയം ഇല്ലായിരുന്നു.

മലകയറാൻ വയ്യ, കപ്പയും കഴിച്ചു മടങ്ങാം

 ഇടതു-വലതു പക്ഷക്കാർക്ക് ഒന്നും ആദിവാസികളുടെ വേദന കാണാൻ താല്പര്യം ഇല്ലെന്നും കോളനിയിലേക്ക് ബി.ജെ.പിക്കാർ മാത്രമാണ് വോട്ട് ചോദിച്ച് വന്നത് എന്നും ഞങ്ങളുടെ പരിതാപകരമായ അവസ്ഥക്ക് മാറ്റം ഉണ്ടാക്കാൻ രാജേട്ടൻ വിജയിച്ചാലേ കഴിയുവെന്നും അവർ വിശ്വസിക്കുന്നു.


No comments:

Post a Comment